28
Apr 2025
Sun
28 Apr 2025 Sun
Karnataka former DGP stabbed to death in home wife and daughter questioned by police

കര്‍ണാടക മുന്‍ പോലീസ് മേധാവി ഓം പ്രകാശ് കൊല്ലപ്പെട്ടത് കുത്തേറ്റെന്ന് പോലീസ്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഓം പ്രകാശിന്റെ ഭാര്യ പല്ലവിയും മകളും മറ്റൊരാളും മാത്രമെന്ന് പോലീസ്. ഓം പ്രകാശിന്റെ വയറ്റിലും നെഞ്ചിലുമാണ് കുത്തേറ്റിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഓം പ്രകാശിന്റെ മരണത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് എത്തുമ്പോള്‍ ബംഗളുരുവിലെ വീട്ടില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മൂവരെയും പോലീസ് ചോദ്യം ചെയ്തു.
വീട്ടിലുള്ളവര്‍ തന്നെയാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞ പോലീസ് കൊല നടത്തിയത് ആരാണെന്ന് ചോദ്യം ചെയ്യലിലൂടെ വ്യക്തമാവുമെന്നും പറഞ്ഞു.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015ലായിരുന്നു കര്‍ണാടക ഡിജിപി ആയി നിയമതിനായത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബംഗളുരുവിലെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു ഓം പ്രകാശ്. വീട്ടില്‍ കുടുംബകലഹം പതിവായിരുന്നുവെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കര്‍ണാടക മുന്‍ പോലീസ് മേധാവി മരിച്ച നിലയില്‍; മുറിയില്‍ നിറയെ രക്തം