22
Apr 2025
Mon
22 Apr 2025 Mon
Malappuram native dies in Qatar due to heart attack

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശിനി ഖത്തറില്‍ മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബയാണ് വക്രയിലെ താമസസ്ഥലത്ത് മരിച്ചത്. 77 വയസ്സുണ്ട്.

മകന്റെ കൂടെയാണ് സൈനബ ഖത്തറില്‍ എത്തിയത്.

ഭര്‍ത്താവ്: പരേതനായ അബ്ദുള്ള പത്തത്ത്. മക്കള്‍: ഫാത്തിമ ആസിഫ്, റംല, ബഷീര്‍, സലീം, മുനീര്‍ (ഖത്തര്‍).
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ച് മറവുചെയ്യും.
Malappuram native dies in Qatar due to heart attack