പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒഎംഎ സലാമിന് മൂന്നു ദിവസത്തെ കസ്റ്റഡി പരോള്‍ അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് രവീന്ദര്‍ ഡുദേജയാണ് പരോള്‍ അനുവദിച്ചത്. ദിവസവും ആറു മണിക്കൂര്‍ വീതമാണ് ഒ എം എ സലാമിന് കുടുംബത്തോടൊപ്പം ചെലവിടാനാവുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പൊതു പരിപാടികളില്‍ സംബന്ധിക്കാനോ അനുവാദമില്ല. കസ്റ്റഡി പരാളില് അനുഗമിക്കുന്ന സായുധരായ ഉദ്യോഗസ്ഥരുടെ ചെലവുകള്‍ ഒഎംഎ സലാം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്നുദിവസത്തെ പരോളില്‍ ഖബര്‍ സന്ദര്‍ശിക്കാനും ബാക്കി രണ്ടു ദിവസം വീട്ടില്‍ നടത്തുന്ന മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കുവാനുമാണ് അനുവാദം. ഫോട്ടോ എടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
|
മകളുടെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ 15 ദിവസത്തെ കസ്റ്റഡി പരോള്‍ തേടിയാണ് ഒഎംഎ സലാം ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷമാണ് അദ്ദേഹത്തിന്റെ എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. അന്ന് ഏതാനും മണിക്കൂര്‍ സമയത്തെ കസ്റ്റഡി പരോള്‍ കോടതി അദ്ദേഹത്തിന് അനുവദിച്ചിരുന്നു.
പോപുലര്‍ ഫ്രണ്ടിന്റെ നിരോധന മുന്നോടിയായാണ് ഒഎംഎ സലാമിനെ അറസ്റ്റ് ചെയ്തതെന്നും യുഎപിഎ ചുമത്തി ജയിലിലടച്ചതും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





