18
May 2025
Fri
18 May 2025 Fri
24 airports closed in India amid Pak missile attack

പാകിസ്താന്‍ മിസൈലാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. ഇന്ത്യക്കു നേരെ പാകിസ്താന്‍ ഡ്രോണുകളും മിസൈലുകളും വര്‍ഷിച്ചതിനു പിന്നാലെയാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, കിഷന്‍ഗഡ്, പാട്യാല, ഷിംല, കാംഗ്ര-ഗഗ്ഗല്‍, ജയ്‌സാല്‍മര്‍, ജോധ്പുര്‍, ബികാനര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുദ്ര, ജാംനഗര്‍, ഹിരാസര്‍(രാജ്‌കോട്ട്), പോര്‍ബന്തര്‍, കെഷോഡ്, ഭുജ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്.അതേസമയം രാജ്യത്തുടനീളമുള്ള വിമാനത്താവളത്തില്‍ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ അടക്കമുള്ളവയ്ക്കു നേരെ പാകിസ്താന്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ ഇന്ത്യന്‍ സേന മാര്‍ഗമധ്യേ തകര്‍ത്തിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ബ്ലാക്ക് ഔട്ടിന് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട്.