സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ (സി.ബി.ഒ) 2934 ഒഴിവിലേക്കുള്ള ഏറ്റവും പുതിയ വിജ്ഞാപനം പുറത്തിറക്കി. 2025 മെയ് 9 മുതല്‍ ആരംഭിക്കുന്ന ഔദ്യോഗിക വെബ്സൈറ്റായ @sbi.co.in വഴി അപേക്ഷിക്കാം. എസ്ബിഐ സിബിഒ റിക്രൂട്ട്മെന്റ് 2025 നെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ചുവടെ നല്കിയിരിക്കുന്നു.
|
തസ്തിക: Circle Based Officer (CBO)
വിജ്ഞാപന നമ്പര്‍: CRPD/CBO/202526/03
ജോലി സ്ഥലം: ഇന്ത്യയിലുടനീളം (കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍)
അവസാന തീയതി: 29.05.2025 വരെ
മൊത്തം ഒഴിവുകള്‍: 2934
റെഗുലര്‍ ഒഴിവുകള്‍: 2600
ബാക്ക്ലോഗ് ഒഴിവുകള്‍: 364
Age Limit:
21 മുതല്‍ 30 വയസ്സ് വരെ (01.05.1995 മുതല്‍ 30.04.2004 വരെ ജനിച്ചവര്‍)
ഇളവുകള്‍:
OBC (NCL): 3 വര്‍ഷം
SC/ST: 5 വര്‍ഷം
PwBD (Gen/EWS): 10 വര്‍ഷം
PwBD (OBC): 13 വര്‍ഷം
PwBD (SC/ST): 15 വര്‍ഷം
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ബിരുദം (Integrated Dual Degree, Medical, Engineering, CA, Cost Accountant ഉള്‍പ്പെടെ).
പരിചയം: ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് അല്ലെങ്കില്‍ റീജിയണല്‍ റൂറല്‍ ബാങ്കില്‍ 2 വര്‍ഷത്തെ ഓഫീസര്‍ പരിചയം (30.04.2025 അനുസരിച്ച്).
ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന സര്‍ക്കിളിന്റെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം
അപേക്ഷാ ഫീസ്
750
SC/ST/PwBD വിഭാഗങ്ങള്‍ക്ക് ഫീസില്ല.
എങ്ങിനെ അപേക്ഷിക്കാം
www.sbi.co.in സന്ദര്‍ശിക്കുക.
‘Careers’ > ‘Current Openings’ > ‘Recruitment of Circle Based Officers’ തിരഞ്ഞെടുക്കുക.
‘Apply Online’ ക്ലിക്ക് ചെയ്ത് ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
SBI CBO Notification 2025: Apply Online for 2934 Circle Based Officer Posts


