കൊല്ലം കൊട്ടിയം തഴുത്തലയില്‍ അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ജീവനൊടുക്കി. പി ജങ്ഷനില്‍ താമസിക്കുന്ന നസിയത്ത്(54)ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനെ(31)തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
|
വഴക്കിനെ തുടര്ന്ന് ഷാന്റെ ഭാര്യയെ രണ്ടുദിവസം മുമ്പ് ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനു പിന്നാലെ ഷാനെതിരേ ഭാര്യയും ഭാര്യാമാതാവും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്നു രാവിലെ അമ്മയും മകനും ബന്ധുക്കളെ ഫോണില്‍ വിളിച്ച് തങ്ങള്‍ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ALSO READ: മരുന്നുവാങ്ങാന്‍ പോലും നിവൃത്തിയില്ല; അമ്മയെ കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





