16
May 2025
Tue
16 May 2025 Tue
swarail

മുംബൈ: റെയില്‍വേയുടെ ഭൂരിഭാഗം സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സൂപ്പര്‍ ആപ്പ് ‘സ്വറെയില്‍’ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് റെയില്‍വേ പ്രഖ്യാപിച്ച ആപ്പിന്റെ ബീറ്റാ വേര്‍ഷനാണ് ലഭ്യമാക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘദൂര, ലോക്കല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പുറമേ ആപ്പ് വഴി ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷന്‍ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഐ.ആര്‍.സി.ടി.സിയും (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ക്രിസും (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്) ചേര്‍ന്ന് വികസിപ്പിച്ചതാണ് പുതിയ ആപ്പ്. നിലവില്‍ റെയില്‍ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് ഇതില്‍ ലോഗിന്‍ ചെയ്യാം. പുതിയ അക്കൗണ്ടും ഉണ്ടാക്കാവുന്നതാണ്.

ALSO READ: ഇസ്രായേലിനെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്ന് ബ്രിട്ടനും ഫ്രാന്‍സും കാനഡയും; ഇസ്രായേല്‍ വിലക്ക് തകര്‍ക്കണമെന്ന് 760 സംഘടനകള്‍

യു.ടി.എസ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അതിലെ ആര്‍ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്. പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പി.എന്‍.ആര്‍ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങള്‍ തിരയുക, റെയില്‍വേയുടെ സഹായങ്ങള്‍, പരാതി നല്‍കുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്.

ഫീച്ചറുകള്‍:

1. റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍
2. പ്ലാറ്റ്ഫോം ടിക്കറ്റ്
3. പാഴ്സല്‍ ബുക്കിങ്
4. ട്രെയിന്‍ അന്വേഷണങ്ങള്‍
5. പിഎന്‍ആര്‍ അന്വേഷണങ്ങള്‍
6. റെയില്‍ മദാദ് വഴിയുള്ള സഹായം
7. ട്രെയിന്‍ ട്രാക്കിങ്
8. ഭക്ഷണം ഓര്‍ഡര്‍
9. കോച്ച് പൊസിഷന്‍

Swarail now available on Android: Why it’s the best Indian Railways app yet