12
Jun 2026
Mon
12 Jun 2026 Mon
CJP founder abhijeet dipke attacked during Jaipur protest

കൊക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കേക്ക് മര്‍ദ്ദനം. ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായത്. തുടര്‍ച്ചയായി അദ്ദേഹത്തിന്റെ മുഖത്ത് രണ്ടുപേര്‍ അടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ളവയുടെ ഉത്തരവാദിത്വമേറ്റ് വിദ്യഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം ജൂണ്‍ ആറിന് ഡല്‍ഹിയില്‍ തുടക്കമിട്ട പ്രക്ഷോഭം മറ്റ് സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പിന്റെ ഭാഗമായിട്ടായിരുന്നു ജയ്പൂരിലെ പ്രതിഷേധം.

അതേസമയം സിജെപി സമാധാനപരമായി പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് അഭിജീത് ദിപ്‌കെ എക്‌സില്‍ കുറിച്ചു. ഭയത്തിന്റെ അടയാളമാണ് ശാരീരിക ആക്രമണമെന്നും അദ്ദേഹം പ്രതികരിച്ചു. ഗാന്ധിയുടെയും അംബേദ്കറുടെയും അനുയായി എന്ന നിലയില്‍ സമാധാനവും സ്‌നേഹവും കൊണ്ടുള്ള ഈ പോരാട്ടം താന്‍ തുടരുമെന്നും അഭിജീത് വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക തന്നെ വേണമെന്നും അഭിജീത് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തില് നുഴഞ്ഞുകയറിയവരായിരുന്നു അഭിജീതിനെ ആക്രമിച്ചത്.

ALSO READ: കാസര്‍കോട് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക