29
May 2025
Wed
29 May 2025 Wed
serial killer doctor death back in custody after who jumps parole

അമ്പതിലേറെ പേരെ കൊല്ലുകയും മൃതദേഹ ഭാഗങ്ങള്‍ മുതലകള്‍ക്കിട്ടു കൊടുക്കുകയും ചെയ്ത കേസില്‍ പരോളിലിറങ്ങി മുടങ്ങിയ സീരിയല്‍ കില്ലറായ ആയുര്‍വേദ ഡോക്ടര്‍ പോലീസ് പിടിയിലായി. ഡോക്ടര്‍ ഡെത് എന്ന പേരിലറിയപ്പെടുന്ന ദേവേന്ദര്‍ ശര്‍മ(67)യാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. രാജസ്ഥാനിലെ ദൗസയിലെ ആശ്രമത്തില്‍ പുരോഹിത വേഷത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ചെയ്ത ഏഴ് കൊലപാതകളില്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. ഗുര്‍ഗാവ് കോടതി ദേവേന്ദര്‍ ശര്‍മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2002നും 2004നും ഇടയിലായി നിരവധി ടാക്‌സി ഡ്രൈവര്‍മാരെയും ട്രക്ക് ഡ്രൈവര്‍മാരെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരെ 2023 ആഗസ്തില്‍ പരോളിലിറങ്ങിയ കുറ്റവാളി മുങ്ങുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി ആദിത്യ ഗൗതം പറഞ്ഞു.

ഓട്ടം വിളിച്ചുകൊണ്ടുപോയ ശേഷമായിരുന്നു ഡ്രൈവര്‍മാരെ കൊലപ്പെടതു്തിയത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങള്‍ യുപിയിലെ കസഗഞ്ചിലെ ഹസാര കനാലിലെ മുതലകള്‍ക്ക് തീറ്റിയായി ഇട്ടുനല്‍കുകയുമാണ് പ്രതി ചെയ്തിരുന്നത്. ഇതിനു ശേഷം വാഹനങ്ങള്‍ വില്‍ക്കും. 1995നും 2004നും ഇടയിലായി നിയമവിരുദ്ധ വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും ഇയാള്‍ നടത്തിയിരുന്നു. ഇതിലൂടെയാണ് ദേവേന്ദര്‍ ശര്‍മ കുപ്രസിദ്ധി നേടിയത്. 1984ല്‍ ഒരു ക്ലിനിക് തുറന്നായിരുന്നു ദേവേന്ദര്‍ ശര്‍മ ഇതിനുള്ള വഴികളൊരുക്കിയത്.

നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ 125 നിയമവിരുദ്ധ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയെന്നും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തുകയുണ്ടായി.
ഗ്യാസ് ഡീലര്‍ഷിപ്പ് ഇടപാടിലുണ്ടായ നഷ്ടത്തെ തുടര്‍ന്നാണ് ശര്‍മ കുറ്റകൃത്യത്തിലേക്ക് തിരിഞ്ഞത്.

വ്യാജ ഏജന്‍സിക്കു തുടക്കം കുറിച്ച ഇയാള്‍ പാചകവാതക സിലിണ്ടറുകളുമായി വരുന്ന ലോറികളുടെ ഡ്രൈവര്‍മാരെയാണ് കൊലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഈ സിലിണ്ടറുകള്‍ തന്റെ വ്യാജ ഏജന്‍സി മുഖേന വില്‍ക്കുകയുമാണ് പ്രതി ചെയ്തിരുന്നത്. ടാക്‌സി വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കൊന്ന് വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുകയും ചെയ്തു. രണ്ട് ഡസനിലേറെ കേസുകളാണ് ഇയാള്‍ക്കെതിരേ നിലവിളുള്ളതെന്നും എന്നാല്‍ അമ്പതിലേറെ കൊലപാതകകങ്ങള്‍ ഇയാള്‍ നടത്തിയതായാണ് പോലീസ് സംശയിക്കുന്നതെന്നും ഡിസിപി ഗൗതം പറഞ്ഞു.

ALSO READ: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വണ്ടിയില്‍ കയറ്റും; തുടര്‍ന്ന് കഴുത്ത് ഞെരിച്ചും തലക്കടിച്ചും കൊലപാതകം; 18 മാസത്തിനിടെ 11 യുവാക്കളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ വലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക