30
Dec 2024
Wed
30 Dec 2024 Wed
Punjab serial killer

രൂപ്നഗര്‍: ഒടുവില്‍ പഞ്ചാബ് പോലീസിനെ വട്ടംചുറ്റിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു. (Serial killer who killed 11 young men in 18 months caught) കഴിഞ്ഞ 18 മാസത്തിനിടെ 11 പേരെ കൊന്നു തള്ളിയ സീരിയല്‍ കില്ലര്‍ വലയിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗറ സ്വദേശിയായ റാം സ്വരൂപ് എന്ന സോധിയാണ് നാടിനെ നടുക്കിയ കൊലയാളി. തിങ്കളാഴ്ച ഒരു കൊലപാതക കേസില്‍ പൊലീസ് റാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നടന്ന 11 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

ALSO READ: ലഹരി ഉപയോഗം പോലീസിനെ അറിയിച്ചതിന് മധ്യവയസ്‌കനെ വെട്ടിക്കൊന്നു

യുവാക്കളായിരുന്നു കൊലയാളിയുടെ ലക്ഷ്യം. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം കൊള്ളയടിക്കും. അത് എതിര്‍ക്കുന്നവരെ ക്രൂരമായി കൊന്ന് തള്ളുന്നതാണ് രീതി.

ജില്ലയില്‍ കുറച്ചുകാലമായി നടക്കുന്ന കൊലപാതകങ്ങളില്‍ തുമ്പുണ്ടാകാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സീനിയര്‍ പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

കഴിഞ്ഞ ആഗസ്തില്‍ മോദ്ര ടോള്‍ പ്ലാസക്ക് സമീപം നടന്ന 37 കാരന്റെ കൊലപാതകത്തില്‍ നടന്ന അന്വേഷണമാണ് റാം സ്വരൂപിലേക്കെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് മുമ്പ് നടന്ന 10 കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്.

പലരെയും കഴുത്ത് ഞെരിച്ചാണ് കൊന്നത്. ചിലരെ ഇഷ്ടിക കൊണ്ടടിച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരാളെ കൊലപ്പെടുത്തിയ ശേഷം പുറത്ത് ദോഖേബാസ്(വഞ്ചകന്‍) എന്നെഴുതിവച്ചിരുന്നു. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന മുന്‍ സൈനികനെയാണ് ഈ രീതിയില്‍ കൊലപ്പെടുത്തിയത്.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രതിയെ രണ്ടു വര്‍ഷം മുമ്പ് സ്വവര്‍ഗ ലൈംഗിക താല്‍പര്യം കാരണം കുടുംബം ഉപേക്ഷിച്ചിരുന്നു. പ്രതി എയ്ഡ്‌സ് ബാധിതനാണോ എന്നറിയാനുള്ള പരിശോധന നടത്തുമെന്ന് എസ്പി നവ്‌നീസ് സിങ് മഹല്‍ പറഞ്ഞു.