21
May 2025
Thu
21 May 2025 Thu
woman dies of snake bite while feeding food to her child

തൃശൂരിൽ കുഞ്ഞിന് ചോറുവാരികൊടുക്കുന്നതിനിടെ അമ്മ പാമ്പ് കടിയേറ്റു മരിച്ചു. മാപ്രാണം കാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് യുവതിയെ പാമ്പ് കടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി വീട്ടുമുറ്റത്ത് നിന്ന് രണ്ടരവയസ്സുകാരനായ മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെയാണ് ഹെന്നയെ പാമ്പ് കടിച്ചത്. കാലിൽ പാമ്പ് കടിയേറ്റതിനു പിന്നാലെ യുവതിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലു ബുധൻ പുല‍‍‍ർച്ചെ മരിക്കുകയായിരുന്നു.

ALSO READ: പാമ്പ് കടിച്ചതറിഞ്ഞില്ല; എട്ടുവയസ്സുകാരി മരിച്ചു, മുത്തശ്ശി ആശുപത്രിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക