16
Jun 2025
Wed
16 Jun 2025 Wed
ADV Krishna Raj

കടുത്ത സംഘപരിവാര അനുകൂലിയായ അഡ്വക്കേറ്റ് ആര്‍ കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ച തീരുമാനം റദ്ദാക്കാന്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്. ലീഗ്് ഭരണസമിതിയംഗമായ പഞ്ചായത്ത് സംഘപരിവാര അനുകൂലിയായ കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ചതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. കൃഷ്ണരാജിനെ പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനമെടുത്തതായി മുസ് ലിം ലീഗ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ തങ്കമ്മ പറഞ്ഞു. കോണ്‍ഗ്രസുകാരനാണ് വൈസ് പ്രസിഡന്റ്. പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കോണ്‍സലാക്കി നിയമിച്ചതെന്ന മുസ് ലിം ലീഗിന്റെ വാദം പൊളിഞ്ഞതിനു പിന്നാലെയാണ് തീരുമാനം റദ്ദാക്കാന്‍ ലീഗ് പഞ്ചായത്ത് ഭരണസമിതിക്കു നിര്‍ദേശം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഡ്വ. കൃഷ്ണ രാജിനെ ഹൈക്കോടതി സ്റ്റാന്റിങ് കോണ്‍സലായി നിയമിക്കാന്‍ വഴിക്കടവ് പഞ്ചായത്ത് തീരുമാനമെടുത്തതിന്റെ മിനുട്സ് പുറത്തു വന്നതോടെയാണ് ലീഗ് വാദം പൊളിഞ്ഞത്. അഡ്വ. കൃഷ്ണരാജിനെ നിയമിക്കുന്നതിന് പഞ്ചായത്ത് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയ കാര്യം മിനുട്സിലുണ്ട്. 31-12-24 ന് കൂടിയ ഭരണ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

ഒരു കേസിന് ഫീസായി 50,000 രൂപ നല്‍കാനും ധാരണയുണ്ടായിരുന്നു. അത് നല്‍കിയത് സംബന്ധിച്ചുള്ള വിവരങ്ങളും രേഖകളിലുണ്ട്. കടുത്ത വര്‍ഗീയ വാദിയായ കൃഷ്ണ രാജിന്റെ നിയമനം പുറത്തുവന്നതിന് പിന്നാലെ ലീഗ് നേതാക്കളും ലീഗണികളും സമൂഹ മാധ്യമങ്ങളില്‍ പ്രതിരോധം തീര്‍ത്തത് അത് പഞ്ചായത്ത് അറിയാതെയെടുത്ത തീരുമാനം എന്ന് വാദിച്ചായിരുന്നു. ആ സമയത്ത് വഴിക്കടവ് പഞ്ചായത്തില്‍ സെക്രട്ടറിയില്ലായിരുന്നു. പകരം നിലമ്പൂര്‍ വിഡിഒ ആയ സന്തോഷാണ് ഈ തീരുമാനമെടുത്തത് എന്നായിരുന്നു ലീഗിന്റെ പ്രതിരോധം.
സിപിഐഎം നേതാവായ ഷെറോണോ റോയിയുടെ ഭര്‍ത്താവാണ് സന്തോഷ്.

എന്നാല്‍, മിനുട്സ് രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അവസാന ദിവസം വഴിക്കടവ് പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനമാണിത് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഭരണസമിതി തീരുമാനമെടുത്ത ശേഷം പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായാണ് മിനുട്സിലുള്ളത്.

വഖഫ് നിയമ ഭേദഗതിയില്‍ ലീഗ് ഹരജികളെ ചോദ്യം ചെയ്ത തീവ്ര ക്രൈസ്തവ സംഘടനയായ കാസക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത വിദ്വേഷപ്രചാരണം നടത്തിയതിന്റെ പേരില്‍ കൃഷ്ണരാജിനെതിരേ മതവിദ്വേഷ കേസ് നിലവിലുണ്ട്. പാണക്കാട് ശിഹാബ് തങ്ങള്‍ക്കെതിരേ ഉള്‍പ്പെടെ കടുത്ത വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ കൃഷ്ണരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പെട്ടതാണ് വഴിക്കടവ് പഞ്ചായത്ത്.

ALSO READ: അഡ്വ. കൃഷ്ണരാജിന്റെ നിയമനത്തില്‍ ലീഗ് വാദം പൊളിയുന്നു; നിയമനം പഞ്ചായത്തിന്റെ അറിവോടെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക