കോഴിക്കോട് മലാപ്പറമ്പില്‍ പെണ്‍വാണിഭകേന്ദ്രം റെയ്ഡ് ചെയ്ത് 9 പേരെ പിടികൂടി. പിടിയിലായവരില്‍ ആറുപേര്‍ സ്ത്രീകളാണ്. മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.
|
അറസ്റ്റിലായ ഒന്‍പത് പേരില്‍ രണ്ട് പേര് ഇടപാടുകാരാണെന്ന് പോലീസ് പറയുന്നു. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റ് ഉടമയുടെ പ്രതികരണം. വാടകയ്ക്ക് കൊടുത്തത് ബഹറിന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണെന്നും. വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാല്‍ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.


