06
May 2025
Mon
06 May 2025 Mon

കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച് പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം കടന്നുവന്നത്. ഇവിടെ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടി സംഘത്തിൻ്റെ കെണിയിൽനിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നുമാസം മുൻപാണ് 17 കാരിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ പ്രതി വലയിലാക്കിയത്.  കേരളത്തില്‍ എത്തിയ യുവതിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. കേരളത്തില്‍ എത്തിയതിന് പിന്നാലെ സ്ഥിരമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഈ കുട്ടി ഉൾപ്പെടെ പെണ്‍വാണിഭ സംഘം അഞ്ചു പേരെ ഇത്തരത്തിൽ പൂട്ടിയിട്ടു ലൈംഗിക വ്യാപാരം നടത്തി എന്നാണ് സൂചന.

ഇവിടെക്ക് ഇടപാടുകാരെ എത്തിക്കുന്നതാണ് പതിവ്. ഇടപാട് കഴിഞ്ഞു പോകുന്നതോടെ നടത്തിപ്പുകാർ വന്നു മുറി പുറത്തു നിന്നു പൂട്ടിപ്പോകും. ഇതിനിടെ കഴിഞ്ഞയാഴ്ച മുറി തുറന്ന് യുവാവ് യുവാവ് ടെറസിലേക്ക് നടന്നുപോയസമയത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ യാത്രയില്‍  പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ശ്രദ്ധിച്ചത് അവർക്ക് തുണയായി.
മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ട ഉടന്‍ ആദ്യം കണ്ട ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തിയ പെൺകുട്ടി നടന്ന കാര്യം എല്ലാം തുറന്നു പറഞ്ഞു.
ഇതോടെ കുട്ടിയെ പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറി. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിൽ ആണ് അതിജീവിത ഇപ്പോഴുള്ളത്.
സംഭവത്തിൽ പോലിസ് അന്വേഷണം ഊർജിതമാക്കി.

Prostitution in Kozhikode city, with bringing young women from other states

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക