17
Jun 2025
Wed
17 Jun 2025 Wed

തൃശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്‌സ് കേസിലെ പ്രതിയായ 22കാരന്‍ പിടിയില്‍. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരന്‍ വീട്ടില്‍ രാഹുല്‍ ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസമാണ് കേസിനാധാരമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനടുത്തുള്ള പണിതീരാത്ത വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി പറഞ്ഞത്.

തൃശ്ശൂര്‍ റൂറല്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. രാഹുലിനെതിരേ മാള പോലീസ് സ്റ്റേഷനില്‍ 2 പോക്‌സോ കേസും മയക്ക് മരുന്ന് ഉപയോഗിച്ചതിന് ഒരു കേസും മദ്യപിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിന് ഒരു കേസും അമിത വേഗതയില്‍ വാഹനമോടിച്ച് മറ്റൊരാള്‍ക്ക് ഗുരുതരപരിക്കേല്‍ക്കാന്‍ ഇടയായതിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസുമുണ്ട്.
ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി കെ, എസ് ഐ മാരായ സജില്‍, ബാബു, എ എസ് ഐ സ്വപ്ന, സിപിഒമാരായ ഗോപേഷ്, ഷമീര്‍, ജാക്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 43 പേര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക