അഹമ്മദാബാദ് വിമാന ദുരന്ത ഇരകളില്‍ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും. ഖുശ്ബൂ രാജ്പുരോഹിത് ആണ് ലണ്ടനിലുള്ള ഭര്‍ത്താവിനെ കാണാനുള്ള യാത്ര പുറപ്പെട്ടതിനു പിന്നാലെ വിമാനം തകര്‍ന്നുവീണ് മരിച്ചത്.
|
രാജസ്ഥാനിലെ ബലതാര ജില്ലയിലെ അറബ നിവാസിയാണ് ഖുശ്ബു. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഖുശ്ബുവും ലണ്ടനില്‍ ഉപരിപഠനം തുടരുന്ന മന്‍ഫൂല്‍ സിങ്ങുമായുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ലണ്ടനിലേക്കു പോയ മന്‍ഫൂല്‍ സിങ്ങിന്റെ അടുത്തേക്ക് ആദ്യമായി പോവുകയായിരുന്നു ഖുശ്ബു.
230 യാത്രികരും 12 ജീവനക്കാരുമാണ് എയര്‍ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള നാല്പതുകാരന് ബിശ്വാസ് കുമാര്‍ ആണ് അദ്ഭുതകരമായി രക്ഷപെട്ടത്.
ALSO READ: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണം 179 ആയി; മരിച്ചവരില്‍ മലയാളി യുവതിയും
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





