21
Jun 2025
Fri
21 Jun 2025 Fri
NIA filed supplementary chargesheet over Sreenivasan murder case

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. കേസിലെ 64ാം പ്രതി റഫീഖ് എം എസിനെതിരേയാണ് എന്‍ഐഎ കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ഏപ്രില്‍ 15ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ പാലക്കാട് എലുപ്പുള്ളിയില്‍ കൊലപ്പെടുത്തിയതിനു തിരിച്ചടിയായാണ് ഏപ്രില്‍ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തെയാകെ അറസ്റ്റ് ചെയ്ത ശേഷമായിരുന്നു നിരോധനം.

ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളായ അബ്ദുല്‍ സത്താര്‍, സി എ റഊഫ്, യഹ്യ കോയ തങ്ങള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയുണ്ടായി.

ALSO READ: കൊല്ലപ്പെട്ടയാളുടെ പ്രത്യേക രാഷ്ട്രീയം ഒന്നു കൊണ്ടുമാത്രമാണ് ഇത്രയധികം ആളുകള്‍ ജയിലില്‍ കഴിയുന്നത്; പിഎഫ്‌ഐ നേതാക്കള്‍ക്കു ജാമ്യം അനുവദിക്കവെ എന്‍ഐഎയോട് സുപ്രിംകോടതി