ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ ഇസ്രായേലിലുടനീളം ജാഗ്രതാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹോം ഫ്രണ്ട് കമാന്‍ഡ് ആണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍ നടത്തുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലുടനീളം പതിച്ചുകൊണ്ടിരിക്കുകയാണ്. ഹൈഫയില്‍ മിസൈല്‍ പതിച്ച് 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
|
Scary footage of the impact in Haifa pic.twitter.com/i6HbpcvgNi
— Eli Kowaz - איליי קואז (@elikowaz) June 20, 2025
ബീര്‍ഷെബ, ടെല്‍അവീവ്, ജറുസലേം തുടങ്ങിയ ഇടങ്ങളിലൊക്കെ വലിയ സ്‌ഫോടനങ്ങളുണ്ടായി. ഇറാനില്‍ നിന്ന് കൂടുതല്‍ മിസൈലുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നു ഇസ്രായേല്‍ സേന അറിയിച്ചു. ഇതോടെ ജനം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറി.
ALSO READ: ഇസ്രായേലിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





