31
Jun 2025
Wed
31 Jun 2025 Wed
Palestinian fighters killed eight Israeli soldiers and injured

ഗാസ: ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ് നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ എട്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഖാന്‍ യൂനിസിലും ജബലിയയിലും മുന്‍കൂട്ടി ആസൂത്രണംചെയ്ത് നടപ്പാക്കിയ ആക്രമണത്തിലാണ് ഇസ്രായേലി സൈന്യത്തിന് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്. സമീപകാലത്ത് ഒരൊറ്റദിവസം ഇത്തരത്തിലൊരു നഷ്ടം സയണിസ്റ്റ്‌സൈന്യത്തിന് ഉണ്ടാകുന്നത് ഇതാദ്യമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലി സൈനിക യൂണിറ്റിനെ ലക്ഷ്യമിട്ട് പതിയിരുന്ന് നടത്തിയ സങ്കീര്‍ണ്ണമായ ആക്രമണത്തില്‍ പലസ്തീന്‍ പോരാളികള്‍ ഖാന്‍ യൂനിസില്‍ അഞ്ചും ജബലിയയില്‍ മൂന്നും പേരെ കൊലപ്പെടുത്തിയതായി ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസം ബ്രിഗേഡ് അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോയും ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഖാന്‍ യൂനിസിലെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പതിയിരുന്ന ഹമാസ് അംഗങ്ങള്‍ അതുവഴി പോയ സൈനികവാഹനത്തെയും ഒപ്പമുണ്ടായിരുന്ന വ്യൂഹത്തെയും ലക്ഷ്യംവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ വാഹനം അഗ്നിക്കിരയാകുകയുംചെയ്തു. ചില സൈനികരെ കാണാനില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ക്കായി ഖാന്‍ യൂനുസില്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 


പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിനും കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി സൈനികരെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി ഖാന്‍ യൂനിസിന് മുകളിലൂടെ സൈനിക ഹെലികോപ്റ്ററുകള്‍ പറന്നെത്തി. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററുകളില്‍ ടെല്‍ അവിവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മധ്യ ഖാന്‍ യൂനിസില്‍ ശക്തമായ സ്‌ഫോടകവസ്തു ഉപയോഗിച്ച് ഒരു ഇസ്രായേലി സൈനിക വാഹനം നശിപ്പിച്ചതായി അല്‍ഖുദ്‌സ് ബ്രിഗേഡും പ്രഖ്യാപിച്ചു.

2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേലി ആക്രമണത്തില്‍ മരിച്ചവ ഫലസ്തീനികളുടെ എണ്ണം 56,077 ആയി ഉയര്‍ന്നതായും 131,848 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 7 മുതല്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട 871 ഇസ്‌റാഈല്‍ സൈനികരും 70 പോലിസുകാരുമാണ് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറായിരത്തോളം സൈനികര്‍ക്കാണ് പരിക്കേറ്റത്.

Palestinian fighters killed eight Israeli soldiers and injured between 14 and 16 others in a complex ambush targeted Israeli military unit in Gaza.