25
Jun 2025
Thu
25 Jun 2025 Thu

ജിസാന്‍: ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു. സഊദി അറേബ്യയിലെ ജിസാനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം തോട്ടക്കാട് സന്ധ്യാസദനത്തില്‍ അനുഷ്മ ആനന്ദ് സന്തോഷ് കുമാര്‍ (42) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ബ് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

17 വര്‍ഷമായി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജിസാനിലെ ഷെഖീഖ് പിഎച്ച്‌സിയില്‍ ആണ് ജോലിചെയ്തിരുന്നത്. ജോലി രാജി വെച്ച് നാട്ടിലേക്കുള്ള എക്‌സിറ്റ് രേഖകള്‍ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് മരണം.
ബ്രഹ്മാനന്ദന്‍, ഇഷാബായി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് സന്തോഷ് കുമാറും ഏക മകളും നാട്ടിലാണ്.
ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

A Malayali nurse died of a heart attack in Jizan while about to resign from her job and return home.