30
Jun 2025
Fri
30 Jun 2025 Fri

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ഫാം ഹൗസിലെത്തിയ ഭര്‍തൃമതിയായ 28കാരിയെ കൊന്നുകുഴിച്ചുമൂടി. കര്‍ണാടകയിലാണ് സംഭവം. ഹസനിലെ ഹൊസകൊപ്പലു സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കര്‍ണാടക മാണ്ഡ്യ ജില്ലക്കാരനും എന്‍ജിനീയറുമായ പുനീത് ഗൗഡ(28) അറസ്റ്റിലായി. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒരാഴ്ച കഴിയുമ്പോഴാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവ് പ്രീതി സുന്ദരേഷിനെ കൊലപ്പെടുത്തിയത്. പരസ്പരം കാണാമെന്ന് തീരുമാനിച്ചതു പ്രകാരം കഴിഞ്ഞ ശനിയാഴ്ച പുനീതിനെ കാണാന്‍ പ്രീതി ഹസനിലെ ഒരു ഫാം ഹൗസിലേക്ക് എത്തുകയായിരുന്നു. ഇവിടെ വച്ച് ഇരുവരും വഴക്കിട്ടു. ഇതിനിടെ പുനീത് പ്രീതിയെ മര്‍ദിക്കുകയും യുവതി മരിക്കുകയുമായിരുന്നു.തുടര്‍ന്ന് പ്രീതിയുടെ മൃതദേഹം കാറില്‍ മറ്റൊരു ഫാമിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനതെ വന്നതോടെ പ്രീതിയുടെ ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രീതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് അന്വേഷണം പുനീതിലേക്കെത്തിയത്. ബുധനാഴ്ച കെ ആര്‍ പേട്ടിലെ കട്ടരഘട്ടയിലെ ഒരു ഫാമില്‍ നിന്നു പ്രീതിയുടെ മൃതദേഹം കണ്ടെത്തുകയും പിന്നാലെ പുനീതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ: 28കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കല്ലിനിടിച്ചുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക