01
Jan 2025
Fri
01 Jan 2025 Fri
woman raped and murdered

28കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കല്ലിനിടിച്ചുകൊന്നു. കിഴക്കന്‍ ബംഗളുരുവിലാണ് സംഭവം. കല്‍കേരയില്‍ വീട്ടുജോലി ചെയ്തുവന്നിരുന്ന ബംഗ്ലാദേശി യുവതി നജിമയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കല്‍കേര തടാകക്കരയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.(woman raped and murdered)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവും മൂന്നു മക്കളും ബംഗളുരുവിലുണ്ട്. ഭാര്യ ജോലി കഴിഞ്ഞു മടങ്ങിവരാതായതോടെ ഭര്‍ത്താവ് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തടാക്കരയില്‍ മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്.

ALSO READ: ചെന്നൈയില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍

വ്യാഴാഴ്ച വൈകീട്ടോ രാത്രിയിലോ ആയിരിക്കാം കൊല നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുവര്‍ഷമായി ബംഗളുരുവില്‍ താമസിച്ചുവരികയായിരുന്നു ദമ്പതികളെന്നും അനധികൃതമായാണോ നജിമ ഇന്ത്യയിലെത്തിയതെന്ന വിവരം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക