30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Bodies of couple found hugging each other in Kottayam

കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ആണ് ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമപുരം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലാണ് മൃതദേഹം ഉള്ളത്. പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായി ജോലിചെയ്തുവരികയാണ് രശ്മി. കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു വിഷ്ണു. രണ്ടുപേരും കഴിഞ്ഞ ആറുമാസമായി ഈരാറ്റുപേട്ട പനയ്ക്കപാലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദമ്പതികള്‍ ജീവനൊടുക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യാ ചിന്തയുള്ളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ഫ്രീയായി കൗണ്‍സിലിങ് തേടാം. ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍: 1056, 0471 2552056

Bodies of couple found hugging each other in Kottayam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement