25
Jul 2025
Mon
25 Jul 2025 Mon
man went missing in river after fallen from bridge while posing for photo

പാലത്തിന്റെ കൈവരിയിലിരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ നദിയില്‍ വീണ് യുവാവിനെ കാണാതായി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിനു സമീപമാണ് സംഭവം. മൈസൂര്‍ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ മഹേഷിനെ(36)യാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം സര്‍വധര്‍മ്മ ആശ്രമത്തിന് സമീപം പിക്‌നിക്കിന് എത്തിയതായിരുന്നു മഹേഷ്. പാലത്തിന് മുകളില്‍ ഇരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ മഹേഷ് നില തെറ്റി കാവേരി നദിയിലേക്ക് വീഴുകയായിരുന്നു.

നദിയിലെ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ യുവാവിന് രക്ഷപെടാനായില്ല. അഗ്‌നിശമന സേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും മഹേഷിനെ കണ്ടെത്താനായില്ല. നദിയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: കാണാതായ കര്‍ഷകനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍