20
Jul 2025
Wed
20 Jul 2025 Wed
kerala latest gold price today gold rate hiked

Kerala Gold Price: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു; യുഎസ് തീരുവ പ്രഖ്യാപനം ഇനിയും ഇന്ത്യൻ വിപണിയെ ബാധിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി: കേരളത്തിൽ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാമിന്റെ വില 9100 രൂപയായി. പവന്റെ വിലയിൽ 360 രൂപയുടെ കുറവുണ്ടായി. 72,800 രൂപയായാണ് വില കുറഞ്ഞത്. ആഗോളവിപണിയിലും കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

സ്​പോട്ട് ഗോൾഡ് വിലയിൽ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഔൺസിന് 3,328 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 3,336.7 ഡോളറായി ഇടിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയോളമായി കുതിച്ചുയർന്ന വിപണിയിൽ ഇന്നലെയാണ് നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 360 രൂപ കുറയുന്നത്. ഇതോടെ രണ്ട്  ദിവസങ്ങളിലായി 440 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്.

തീരുവ സംബന്ധിച്ച യു.എസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സ്വർണവിപണിയും. പ്രസിഡന്റ്‌ ട്രംപ് തീരുവയിൽ വിവിധരാജ്യങ്ങളുമായി ചർച്ച നടത്തുകയാണ്. ഇതിൽ തീരുമാനമായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്വർണവില ഉയരുന്നതിന് അത് കാരണമാകും. ഇന്ത്യക്കുമേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് നാറ്റോ അറിയിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇതും ഭാവിയിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും.

Gold prices in Kerala have fallen again, falling by Rs 45 per gram.