21
Jul 2025
Sat
21 Jul 2025 Sat
Kerala woman found dead in Sharjah

ഷാര്‍ജയിലെ റോളയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് സ്ഥിരമദ്യപാനിയാണെന്നും യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതിപ്പെട്ട് കുടുംബം. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യ ഭവനില്‍ അതുല്യ സതീഷ്(30)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.(Kerala woman found dead in Sharjah)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതുല്യയുടെ ഭര്‍ത്താവ് സതീഷ് ദുബൈയിലെ കെട്ടിടനിര്‍മാണക്കമ്പനിയില്‍ എന്‍ജിനീയറാണ്. ഇയാള്‍ വെള്ളിയാഴ്ച രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് സതീഷ് കൂട്ടുകാര്‍ക്കൊപ്പം അജ്മാനിലേക്ക് പേയി. പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നാണ് സതീഷിന്റെ വിശദീകരണം.

ഒന്നരവര്‍ഷം മുമ്പാണ് സതീഷ് അതുല്യയെ യുഎഇയിലേക്ക് കൊണ്ടുവന്നത്. അതുല്യയുടെ സഹോദരി അഖില ഷാര്‍ജയില്‍ ഇവരുടെ ഫ്‌ളാറ്റിനു സമീപമാണ് താമസിക്കുന്നത്. സതീഷിന്റെ പീഡനത്തെക്കുറിച്ച് അതുല്യ സഹോദരിയോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.

ദമ്പതികളുടെ മകള്‍ ആരാധിക(10)അതുല്യയുടെ മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലാണ് കഴിയുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി അതുല്യയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.

ALSO READ: ഉറക്ക ഗുളിക നല്‍കിയ ശേഷം ഭര്‍ത്താവിനെ ഭാര്യയും കാമുകനും ഷോക്കടിപ്പിച്ചു കൊന്നു