പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിവാഹിതയുടെ ഭര്‍ത്താവിനെ കൊന്നുകുഴിച്ചുമൂടി നിരാശാകാമുകന്‍. നവി മുംബൈയിലാണ് സംഭവം. ഭര്‍ത്താവ് ജോലി കഴിഞ്ഞ് തിരികെ വരാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ അരുവിയില്‍ നിന്ന് ചാക്കില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. 35കാരനായ അബൂബക്കര്‍ സുഹദില്‍ മണ്ഡല്‍ ആണ് കൊല്ലപ്പെട്ടത്. 21കാരനായ അമീനുര്‍ അലി അഹമ്മദ് ആണ് കൃത്യം നിര്‍വഹിച്ചത്.
|
അബൂബക്കറിന്റെ ഭാര്യയായ ഫാത്തിമ മണ്ഡലിനോട് തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം ചെലുത്തി വരികയായിരുന്നു അമിനുര്‍. എന്നാല്‍ ഫാത്തിമ ഈ ആവശ്യം തള്ളിയിരുന്നു.
ഇതേത്തുടര്‍ന്ന് അമിനുര്‍ അബൂബക്കറിനെ വകവരുത്തുകയും മൃതദേഹം ചാക്കില്‍ കെട്ടി പുഴയിലെറിയുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിലെ വസ്ത്രങ്ങള്‍ അഴിച്ചുമീറ്റി ഇത് ഓടയില്‍ തള്ളുകയും ചെയ്തു.
ഫാത്തിമയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവതി ഉയര്‍ത്തിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അമിനുറിനെ കസ്റ്റഡിയിലെടുക്കുകുയം ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുഴയ്ക്കരികില്‍ ചളിയില്‍ പുതഞ്ഞുകിടന്ന മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
ALSO READ: യുപിയില്‍ വ്യാജ എംബസി പ്രവര്‍ത്തിച്ചത് ഏഴുവര്‍ഷം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





