29
Jul 2025
Wed
29 Jul 2025 Wed
man rans fake embassy in UP for 7 years

യുപിയില്‍ വ്യാജ എംബസി പ്രവര്‍ത്തിച്ചത് ഏഴുവര്‍ഷം. ഗാസിയാബാദിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സാണ് വ്യാജ എംബസി കണ്ടെത്തിയത്. ഹര്‍ഷ് വര്‍ധന്‍ ജെയിന്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചുവരികയായിരുന്നു ഇയാള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു നിലകെട്ടിടത്തിലായിരുന്നു വ്യാജ എംബസി പ്രവര്‍ത്തിച്ചുവന്നിരുന്നു. ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള നാലു കാറുകളും വ്യാജ എംബസിക്കു മുന്നില്‍ ഉണ്ടായിരുന്നു. 12 രാജ്യങ്ങളുടെ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, വിദേശകാര്യമന്ത്രാലയത്തിന്റെ സ്റ്റാമ്പുകള്‍ ഉള്ള രേഖകള്‍, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍, 44 ലക്ഷം രൂപ, വിദേശ കറന്‍സികള്‍, 18 ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകള്‍, ആഡംബര വാച്ചുകളുടെ ശേഖരം എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

അന്റാര്‍ട്ടിക്കയിലെ ചെറു രാജ്യരാജ്യമായ വെസ്റ്റ് ആര്‍ട്ടിക്കയുടെ എംബസിയെന്ന വ്യാജേനയായിരുന്നു തട്ടിപ്പ് അരങ്ങേറിയിരുന്നത്. യുഎസ് നാവിക ഓഫിസറായ ട്രാവിസ് മക്‌ഹെന്റി 2001 സ്ഥാപിച്ചതാണ് വെസ്റ്റ് ആര്‍ട്ടിക്ക. ഇതിന് ലോകത്ത് ഒരു രാജ്യം പോലും അംഗീകാരം നല്‍കിയിട്ടുമില്ല. പ്രധാനമന്ത്രിമാര്‍ക്കൊപ്പവും രാഷ്ട്രപതിമാര്‍ക്കൊപ്പവും താന്‍ നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടോകളും ഹര്‍ഷ് വര്‍ധന്‍ ജെയിന്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

ALSO READ: അമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ 10 വര്‍ഷം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കൊന്ന് മകന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക