തൃശ്ശൂര്‍ കൂട്ടാലയില്‍ മകന് അച്ഛനെ കൊന്ന് ചാക്കിലാക്കി പറമ്പില്‍ തള്ളി. കൂട്ടാല സ്വദേശി സുന്ദരനെ(80)യാണ് മൂത്തമകന് സുമേഷ് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സുമേഷിനെ പോലീസ് പിടികൂടി.
|
പുത്തൂരിലായിരുന്നു സമേഷ് താമസിച്ചിരുന്നത്. രണ്ടാമത്തെ മകനും കുടുംബത്തിനുമൊപ്പം കൂട്ടാലയിലാണ് സുന്ദരന്‍ താമസിച്ചിരുന്നത്. മകനും കുടുംബവും ഇന്ന് പുറത്തുപോയ സമയത്ത് സുന്ദരന്‍ തനിച്ചായിരുന്നു വീട്ടില്‍. ഈ സമയം സുമേഷ് ഇവിടെ വരികയും അച്ഛനെ കൊന്ന് മൃതദേഹം ചാക്കിലാക്കി വീടിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
സുന്ദരനൊപ്പം താമസിച്ചിരുന്ന മകളുടെ മക്കള്‍ ഉച്ചയ്ക്ക് രണ്ടോടെ വീട്ടില്‍ വന്നപ്പോള്‍ കിടക്കയിലും മറ്റും ചോരക്കറ കണ്ടിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ഇത് മനസ്സിലായിരുന്നില്ല. സുന്ദരനെ വീട്ടില്‍ കാണാതെ വന്നതോടെ വൈകീട്ട് അഞ്ചോടെയാണ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ വലിച്ചിഴച്ച അടയാളം കാണുന്നതും മൃതദേഹം അടങ്ങിയ ചാക്ക് കണ്ടെത്തുന്നതും. വിവരമറിഞ്ഞ് മണ്ണുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സുമേഷിനെ പുത്തൂരില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ALSO READ: കാസര്‍കോട് 15കാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





