20
Jul 2025
Tue
20 Jul 2025 Tue
abandoned new born baby found in Kochi

കാസര്‍കോട് 15കാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. ഗള്‍ഫില്‍ ആയിരുന്ന ഇയാളെ നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 48കാരനാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഈ മാസം 23ന് ഉച്ചയോടെ വീട്ടില്‍ വച്ച് പ്രസവിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് അച്ഛനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. ക്വാര്‍ട്ടേഴ്സിലാണ് അഞ്ച് മക്കളോടൊപ്പം ഇവര്‍ താമസിച്ചിരുന്നത്.

മകള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്.

ലഹരി ഉപയോഗിച്ച ദിവസം ഒരു തവണ മാത്രമാണ് മകളെ ഉപദ്രവിച്ചതെന്നാണ് അച്ഛന്റെ മൊഴി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ:ഛത്തീസ്ഗഡില്‍ ബജ്‌റംഗ്ദളുകാര്‍ അറസ്റ്റ് ചെയ്യിപ്പിച്ച മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക