15
Aug 2025
Wed
15 Aug 2025 Wed
Vladmir putin

വീണ്ടും വിവാദ കൊടുങ്കാറ്റുയര്‍ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ രഹസ്യ മകള്‍ എലിസവേറ്റ ക്രിവോനോജിക്. ഒരു വ്യക്തി തന്റെ ജീവിതം തകര്‍ത്തുവെന്നാണ് 22 കാരി എലിസവേറ്റ ടെലഗ്രാം ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”എന്റെ മുഖം ലോകത്തെ വീണ്ടും കാണിക്കാന്‍ കഴിയുന്നു എന്നത് തന്നെ വിമോചനമാണ്” എന്നാണ് ടെലഗ്രാമില്‍ തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് എലിസവേറ്റ കുറിച്ചത്. ”ഞാന്‍ ആരാകാന്‍ ജനിച്ചുവെന്നും എന്റെ ജീവിതം നശിപ്പിച്ചത് ആരാണെന്നും ഇത് ഓര്‍മപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ആ മനുഷ്യന്‍ തന്നെയാണ് എന്റെ ജീവിതവും നശിപ്പിച്ചത്”-എലിസവേറ്റ വെളിപ്പെടുത്തി.

പേര് പറഞ്ഞില്ലെങ്കിലും എലിസവേറ്റ പുടിനെക്കുറിച്ചാണ് പറയുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രഹസ്യ മകളാണെന്ന് പറയുന്നുണ്ടെങ്കിലും എലിസവേറ്റയുമായി പുടിന് യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യന്‍ ഭരണകൂടം ആവര്‍ത്തിക്കുന്നത്. പുടിന്‍ എലിസവേറ്റയെ കുറിച്ച് കേട്ടിട്ടുകൂടിയില്ലെന്നാണ് 2020ല്‍ അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞത്.

ALSO READ: ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയ സംഘത്തില്‍പ്പെട്ട ആര്‍എസ്എസുകാരനെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം പാരീസിലെ യുദ്ധവിരുദ്ധ കലാപ്രദര്‍ശന ഗാലറിയില്‍ റുഡ്‌നോവ എന്ന കുടുംബപ്പേരില്‍ താന്‍ ജോലി ചെയ്തിരുന്നുവെന്ന് നാടുകടത്തപ്പെട്ട റഷ്യന്‍ കലാകാരിയായ നാസ്ത്യ റുഡ്‌നോവ അവകാശപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് എലിസവേറ്റ വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വന്നത്. പുടിന്‍ കുടുംബത്തിലെ ഒരാള്‍ക്ക് അത്തരം ഇടവുമായി ബന്ധപ്പെടുന്നത് അനുവദനീയമല്ല എന്ന് പറഞ്ഞ് റുഡ്‌നോവ ഗാലറിയുമായുള്ള ബന്ധം പരസ്യമായി വിഛേദിക്കുകയും ചെയ്തു.

പാരീസില്‍ ഡി.ജെ ആയി ജോലി ചെയ്യുകയാണ് എലിസവേറ്റ. പുടിന്റെ വിശ്വസ്തനായിരുന്ന ഒലേഗ് റുഡ്‌നോവിന്റെ മകളാണെന്നാണ് എലിസവേറ്റ തന്നെ പാരീസില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധാനന്തരമാണ് എലിസവേറ്റ റഷ്യയില്‍നിന്ന് അപ്രത്യക്ഷയായത്.

പുടിന്റെയും ശുചീകരണ തൊഴിലാളിയായിരുന്ന സ്വെറ്റ്‌ലാന ക്രിവോനോഗിഖിന്റെയും മകളാണ് എലിസവേറ്റ എന്നാണ് കരുതുന്നത്. സ്വെറ്റ്‌ലാന പിന്നീട് റോസിയ ബാങ്കിന്റെ ഷെയര്‍ഹോള്‍ഡറായി മാറിയിരുന്നു.

പുടിന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാന്‍ ക്രെംലിന്‍ പാടുപെടുന്നതിനിടിയിലാണ് എലിസവേറ്റക്ക് റഷ്യന്‍ പ്രസിഡന്റുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍. ആഡംബര ജീവിതമാണ് അവര്‍ മുമ്പ് റഷ്യയില്‍ നയിച്ചിരുന്നത്. ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് റഷ്യ മുഴുവന്‍ കറങ്ങി നടന്നിരുന്ന എലിസവേറ്റക്ക് സ്വന്തമായി സ്വകാര്യ ജെറ്റും ഉണ്ടായിരുന്നു. റഷ്യയിലായിരുന്നപ്പോള്‍ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. പാരീസിലെ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നാണ് എലിസവേറ്റ ബിരുദം നേടിയതെന്നും ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ മാനേജ്‌മെന്റിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ശുചീകരണ തൊഴിലാളിയായിരുന്ന എലിസവേറ്റയുടെ അമ്മ വളരെ പെട്ടെന്നാണ് റഷ്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ഷെയര്‍ ഹോള്‍ഡറായി മാറിയത്. പുടിനുമായുള്ള ബന്ധമായിരുന്നു അതിന് കാരണം.

യു.എസ് പുടിന്റെ സ്വകാര്യ പണപ്പെട്ടി എന്ന് വിശേഷിപ്പിക്കുന്ന ബാങ്ക് ഓഫ് റഷ്യയുടെ ബഹുഭൂരിഭാഗം ഓഹരികളും അവരുടെ പേരിലായിരുന്നു. 2020ലെ കണക്കനുസരിച്ച് സ്വെറ്റ്‌ലാനയുടെ ആസ്തി 83 മില്യണ്‍ പൗണ്ട് വരും.