03
Aug 2025
Wed
03 Aug 2025 Wed

തൃശ്ശൂര്‍: തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന പതിറ്റാണ്ടിന് ശേഷം ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി അഞ്ചങ്ങാടി പുയ്യു വീട്ടില്‍ ഷാജുദ്ദീനാ(55)ണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാഴ്ച മുന്‍പ് വിദേശത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. 1994 ഡിസംബര്‍ നാലിനായിരുന്നു കൊലപാതകം. ജംഇയ്യത്തുല്‍ ഇഹ്സാനിയയുടെ പ്രവര്‍ത്തകനായിരുന്നു ഷാജുദ്ദീനെന്ന് പോലിസ് പറയുന്നു.

കേസിലാദ്യം സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ ഒമ്പതു പേരെയാണ് ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നാലുപേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ALSO READ: ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; സഹായിയായി കാമുകന്‍; ഒടുവില്‍ കുടുങ്ങി

എന്നാല്‍, ഹൈക്കോടതി ഇവരുടെ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ടി പി സെന്‍കുമാര്‍ ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന കാലത്താണ് ജംഇയ്യത്തുല്‍ ഇഹ്സാനിയയിലേക്ക് അന്വേഷണം എത്തിയത്.

1991ല്‍ പാസ്പോര്‍ട്ട് എടുത്തിരുന്ന ഷാജുദ്ദീന്‍ 1995 തുടക്കത്തിലാണ് വിദേശത്തേക്ക് കടന്നതെന്ന് പോലിസ് പറയുന്നു. ജൂലൈ 20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്തു.

ഒമ്പതു കുറ്റാരോപിതരില്‍ ഒന്നാം പ്രതി സെയ്തലവി അന്‍വരി, നഹാസ് എന്നിവരെ പിടികൂടാനായിട്ടില്ല. ഒരു പ്രതി മരിച്ചു. മറ്റ് ആറു പേരാണ് പിടിയിലായത്. ബാബരി മസ്ജിദ് പൊളിക്കാന്‍ കേരളത്തില്‍ നിന്നു പോയ സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട സുനില്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക