24
Aug 2025
Wed
24 Aug 2025 Wed
Woman dies after coconut tree fallen on her while feeding kid

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് യുവതി മരിച്ചു. കോഴിക്കോട് വാണിന്മേലില്‍ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ(30) ആണ് മരിച്ചത്. ബുധന്‍ വൈകീട്ട് 5.15ഓടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്തേക്കു പതിക്കുകയും ഫഹീമ ഇതിനടിയില്‍ പെടുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ALSO READ: അച്ഛനും രണ്ടുമക്കളും തമ്മിലുള്ള വഴക്കിലിടപെട്ട പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു