14
Aug 2025
Tue
14 Aug 2025 Tue
Apply now for Indian Overseas Bank Apprentice Recruitment 2025

ബിരുദധാരികളെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വിളിക്കുന്നു; 750 ഒഴിവുകള്‍ | Indian Overseas Bank Apprentice Recruitment 2025

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിരുദധാരികള്‍ക്ക് ബങ്ക് ജോലിക്ക് അവസരമൊരുക്കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (Indian Overseas Bank Apprentice Recruitment 2025) ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. ഇന്ത്യയിലുടനീളമുള്ള 750 അപ്രന്റീസ് തസ്തികകളിലേക്കാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അപേക്ഷകള്‍ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in വഴി അപേക്ഷിക്കണം. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അവസാന തീയതി: ഓഗസ്റ്റ് 20.

പരീക്ഷ: ഓഗസ്റ്റ് 24ന്

യോഗ്യത:
ഉദ്യോഗാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം.
കൂടാതെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

പ്രായം:
ജനറല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS) എന്നിവയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വയസ്സും പരമാവധി 28 വയസ്സുമാണ് പ്രായപരിധി.
പട്ടികജാതി (SC), പട്ടികവര്‍ഗ്ഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC), ഭിന്നശേഷിക്കാര്‍ (PwBd) എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

എങ്ങനെ അപേക്ഷിക്കാം?

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in സന്ദര്‍ശിക്കുക.

ഹോംപേജില്‍ Engagement of Apprentices എന്നതില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ഒരു പുതിയ ലിങ്ക് തുറക്കും.

Career Opportunities എന്ന വിഭാഗത്തിന് കീഴില്‍ Apprentice Opportunities എന്നതില്‍ ക്ലിക്ക് ചെയ്ത് ‘ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്’ എന്നത് സെലക്ട് ചെയ്യുക

തുടര്‍ന്ന്, 2025 ഓഗസ്റ്റ് 8 ലെ അറിയിപ്പില്‍ ക്ലിക്ക് ചെയ്യുക.

‘Click Here To Apply എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, പ്രാദേശിക ഭാഷയിലെ എഴുത്ത്, സംസാരിക്കല്‍, വായന എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, അക്കാദമിക് വിശദാംശങ്ങള്‍ എന്നിവയും നല്‍കുക.

പോസ്റ്റില്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്യുന്നതിന് submit and pay the fees എന്നതില്‍ ക്ലിക്ക് ചെയ്ത് ഫീസ് അടയ്ക്കുക.

Apply now 

Indian Overseas Bank (IOB) has announced the Apprentice Recruitment 2025 for 750 vacancies across various states in India. Eligible candidates can apply online through the official website – iob.in.