13
Jun 2026
Sat
13 Jun 2026 Sat
21 year old mar arrested for faking Army Brigadier

ആര്‍മി ബ്രിഗേഡിയര്‍ ചമഞ്ഞ് കൊടിവച്ച കാറില്‍ കറങ്ങിനടന്ന 21കാരന്‍ പിടിയില്‍. വീട്ടുകാരെയും നാട്ടുകാരെയും പറ്റിച്ചായിരുന്നു സൈനിക യൂനിഫോമിലുള്ള യുവാവിന്റെ കറക്കം. ഉത്തര്‍പ്രദേശിലാണ് സംഭവം. ആര്യന്‍ വര്‍മയാണ് പിടിയിലായത്.നീറ്റ് പരീക്ഷയെഴുതി തോറ്റതോടെയാണ് യുവാവ് സൈന്യത്തില്‍ ജോലി ലഭിച്ചുവെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് ടാറ്റ ഹാരിയര്‍ കാറില്‍ സൈനിക യൂനിഫോമണിഞ്ഞ് കറങ്ങിനടക്കുകയായിരുന്നു. എന്‍എസ്ജി കമാന്‍ഡോകളെന്ന പേരില്‍ രണ്ട് സുരക്ഷാ ജീവനക്കാരെയും ഇയാള്‍ തനിക്കൊപ്പം കൊണ്ടുനടന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്യന്‍ വര്‍മയുടെ കറക്കത്തില്‍ സംശയം തോന്നിയവര്‍ സൈന്യത്തെയും വിവരമറിയിച്ചു. തുടര്‍ന്ന് ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പ്രചോദനം പകരുന്ന ചടങ്ങളില്‍ അതിഥിയായി പങ്കെടുക്കാനായി ആര്യന്‍ വര്‍മയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആണ് സൈന്യത്തില്‍ ഡോക്ടറാവണമെന്ന തന്റെ സ്വപനം നീറ്റ് പരീക്ഷയിലൂടെ പൊലിഞ്ഞതും ഇതിനെ തുടര്‍ന്ന് സൈനിക യൂനിഫോം തയ്പിച്ച് ഇത്തരമൊരു നുണ പ്രചരിപ്പിച്ചതെന്നും യുവാവ് വെളിപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനും അധ്യാപികയായ അച്ഛനും അടങ്ങുന്നതാണ് യുവാവിന്റെ കുടുംബം. യുവാവില്‍ നിന്ന് എയര്‍ഗണും വ്യാജ സര്‍ട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: ഐവിഎഫ് ചികില്‍സയിലൂടെ ജനിച്ച ഇരട്ടക്കുട്ടികള്‍ തങ്ങളുടേതല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞ് ഞെട്ടി ദമ്പതികള്‍