ബന്ധുവായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീറിനെ പോലീസ് കസ്റ്റഡിയില്‍. തമിഴ്നാട് പോലീസ് ആണ് മിനു മുനീറിനെ ഇന്നലെ രാത്രി ആലുവയിലെത്തി പിടികൂടിയത്. തുടര്‍ന്ന് ഇവരെ ഇന്ന് രാവിലെ ചെന്നൈയിലെത്തിച്ചു.
|
2014ല്‍ ആണ് കേസിനാധാരമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചെന്നൈ തിരുമംഗലം പോലീസാണ് മിനു മുനീറിനെതിരേ കേസെടുത്തത്. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്, നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു തുടങ്ങിയവര്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചിട്ടുള്ള നടിയാണ് മിനു മുനീര്‍.
ബാലചന്ദ്രമേനോനെതിരേ ഇവര്‍ നല്കിയ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു. ബാലചന്ദ്രമേനോന് നല്കിയ അപകീര്‍ത്തി കേസില്‍ മിനു അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് മിനുവിനെ തമിഴ്നാട് പോലീസ് പിടികൂടിയിരിക്കുന്നത്.
ALSO READ: നടി മിനു മുനീര്‍ അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





