സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് നടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
|
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നേക്കിയോ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു മിനു മുനീറിന്റെ ആരോപണം. ഇതിനു പിന്നാലെ പോലീസില്‍ പരാതിയും നല്‍കി.
എന്നാല്‍ നടിയും അഭിഭാഷകനും തന്നെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നുവെന്നും നല്‍കിയില്ലെങ്കില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെട്ടിരുന്നതായും ബാലചന്ദ്രമേനോന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മിനു മുനീറിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ബാലചന്ദ്രമേനോന്‍ കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹം അപകീര്‍ത്തിപ്പെടുത്തിയ മിനു മുനീറിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിലാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.
ALSO READ: അന്തസ്സും അഭിമാനവും പുരുഷന്മാര്‍ക്കുമുണ്ട്; ബാലചന്ദ്രമേനോന് മുന്‍കൂര്‍ അനുവദിച്ച് കോടതി


