24
Aug 2025
Fri
24 Aug 2025 Fri
Petroleum ministry independence day wishes card with Savarkar on Top

കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിനാംശ പങ്കുവച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ രാഷ്ട്ര പിതാവ് ഗാന്ധിജിക്കും മുകളില്‍ സ്വാതന്ത്ര്യസമരത്തിലൊരു വിധ സംഭാവനയും നല്‍കിയിട്ടില്ലാത്ത സംഘപരിവാര്‍ നേതാവ് സവര്‍ക്കറുടെ ചിത്രം. ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങള്‍ താഴെയും സവര്‍ക്കറുടെ ചിത്രം ഏറ്റവും മുകളിലുമാണ് കൊടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം അവരുടെ സമ്മാനം. ഭാവി രൂപപ്പെടുത്തുന്നത് നമ്മുടെ ദൗത്യം എന്ന അടിക്കുറിപ്പോടെയാണ് മന്ത്രാലയം ഇത്തരമൊരു ആശംസാ കാര്‍ഡ് പുറത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് കേന്ദ്ര സഹമന്ത്രി. നടപടിയില്‍ കോണ്‍ഗ്രസും സിപിഐഎമ്മും പ്രതിഷേധിച്ചു. സ്വാതന്ത്ര്യ സമരസേനാനികളെ മുഴുവന്‍ അപമാനിക്കുന്നതാണ് നടപടിയെന്ന് കോണ്‍ഗ്രസും ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരെ ഒഴിവാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അതിനു കഴിയാത്തതിനാലാണ് സവര്‍ക്കറെ മുകളില്‍ കൊണ്ടുപോവുന്നതെന്നും സിപിഐഎമ്മും പ്രതികരിച്ചു.

ALSO READ: ലോറിക്കു പിന്നില്‍ കാറിടിച്ചുകയറി നടന്‍ ബിജുക്കുട്ടന് പരിക്ക്