25
Aug 2025
Fri
25 Aug 2025 Fri
actor Bijukuttan injured after his car rammed behind lorry

നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ചു കയറിയുണ്ടായ അപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം. ബിജുക്കുട്ടനു നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിമഗനം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരികെ പോന്നു. അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനു വരുമ്പോഴായിരുന്നു ബിജുക്കുട്ടന്‍ അപകടത്തില്‍പെട്ടത്.

ALSO READ: റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയിലിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു