14
Aug 2025
Mon
14 Aug 2025 Mon

സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്‌മെന്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്‌റ്റേറ്റ് മെറിറ്റില്‍ 697ാം റാങ്ക് വരെയുള്ളവര്‍ക്ക് പ്രവേശനം ലഭിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 8745ാം റാങ്ക് വരെയുള്ളവര്‍ക്കും അലോട്ട്‌മെന്റായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളില്‍ 3473ാം റാങ്ക് വരെയാണ് സ്‌റ്റേറ്റ് മെറിറ്റിലെ അലോട്ട്‌മെന്റ്. സ്വാശ്രയ ഡെന്റല്‍ കോളജുകളില്‍ 25032ാം റാങ്ക് വരെയും മെറിറ്റില്‍ അലോട്ട്‌മെന്റായി.

kerala medical

4223 പേരാണ് സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത്. സര്‍ക്കാര്‍, സ്വാശ്രയ ഡെന്റല്‍ കോളജുകളിലായി 1723 പേര്‍ക്കും അലോട്ട്‌മെന്റായി.