20
Aug 2025
Thu
20 Aug 2025 Thu
17 year old boy among 4 arrested for gang raping 17 year old gir in Perambra

കോഴിക്കോട് പേരാമ്പ്രയില്‍ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തതിന് 17കാരനടക്കം നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് (22), 17കാരനുമാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിഷേക് മൂന്നാംതവണയാണ് പോക്‌സോ കേസില്‍ പ്രതിയാകുന്നത്.അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് മിഥുന്‍ ദാസിന്റെ കായണ്ണയിലെ വീട്ടില്‍ എത്തിച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയുമായിരുന്നു.

പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് വിട്ടു. മറ്റു പ്രതികളെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: യുഎപിഎ കേസില്‍ യുവാവിന് ജാമ്യം നല്‍കിയതിനെതിരേ കേന്ദ്രം നല്‍കിയ ഹരജി തള്ളി സുപ്രിംകോടതി