വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ ചിറയത്ത് സെബി ഷാജു ആണ് പിടിയിലായത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ഇന്നലെ രാത്രി ബാങ്കോക്കിൽ നിന്ന് ക്വാലലംപുർ വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്.
|
സ്നാക്സ് പാക്കറ്റുകളിൽ പൊതിഞ്ഞ് ചെക്ക്–ഇൻ ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി സംഘത്തിലെ പ്രധാനിയാണ് സെബി ഷാജുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പല തവണ ലഹരി കടത്തിന് പിടിയിലായിട്ടുണ്ട്.
ALSO READ: പൂജ നടത്തിയിട്ടും ബാധ ഒഴിയാത്തതിന് പൂജാരിയെ കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





