08
Sep 2025
Sun
08 Sep 2025 Sun
Mother Of Two kids Shehnaz Begum’s Inspirational Journey In Weightlifting

ചെന്നൈ: രണ്ട് മക്കളുടെ ഉമ്മ, ബോഡി ബിള്‍ഡിങ് പോലെ കര്‍ക്കശമായ ലൈഫ് സ്റ്റൈല്‍ സ്വീകരിക്കേണ്ട പ്രൊഫഷനും… അതിനിടയിലും ദിന ചര്യ തെറ്റിക്കാതെ പരിഹാസങ്ങള്‍ കാറ്റില്‍പ്പറത്തി തനിച്ച് പോരാടി മെഡലുകള്‍ വാരിക്കൂട്ടിയ ഷെഹ്നാസ് ബീഗത്തിന്റെ കഥ ഏതൊരു സ്ത്രീക്കും വലിയ പ്രോല്‍സാഹനമാണ്. തമിഴ്‌നാട്ടിലെ കൊടുങ്ങയൂരില്‍ നിന്നുള്ള ഷെഹ്‌നാസ് ബീഗം ചില്ലറക്കാരിയല്ല. 2024 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ അവര്‍ 2018 ല്‍ മിസ് ചെന്നൈ ബോഡി ബില്‍ഡിംഗും 2019 ല്‍ മിസ് ഇന്ത്യ ബോഡി ബില്‍ഡിംഗും നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരിട്ടത് വലിയ തടസ്സങ്ങള്‍

ആഗോള വേദിയില്‍ തിളങ്ങാനുള്ള പാത, വലിയ തടസ്സങ്ങള്‍ ഉള്ളതായിരുന്നു. ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ബന്ധുക്കളില്‍ നിന്നുള്ള പരിഹാസങ്ങള്‍ അവരുടെ യാത്രയെ കൂടുതല്‍ ദുഷ്‌കരമാക്കി. എന്നാല്‍ വഴിയിലെ തടസ്സങ്ങളെക്കുറിച്ച് വിഷമിക്കാതെ അവര്‍ വിജയത്തിലേക്കുള്ള പാത വെട്ടിത്തെളിച്ചു.

ബോഡിസ്യൂട്ട് ധരിക്കുന്നതിന്റെ പേരില്‍ ബന്ധുക്കള്‍ തന്നെ ഉപദേശത്തിന്റെ പേരില്‍ പരിഹസിക്കാറുണ്ടായിരുന്നുവെന്ന് ഷെഹ്‌നാസ് ബീഗം പറഞ്ഞു. ജിമ്മില്‍ പോകുന്നതിന് പകരം കുട്ടികളെ വളര്‍ത്തുകയാണ് വേണ്ടതെന്നാണ് അവരുടെ വാദം. പക്ഷേ, വെല്ലുവിളികള്‍ക്കിടയിലും അവള്‍ തുടര്‍ന്നു. ധൈര്യം കൈവിടാതെ പരിശീലനം നടത്തി. 2024ല്‍ ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.

വഴികാട്ടിയായി പിതാവ്

ചെന്നൈയിലെ കൊടുങ്ങയൂര്‍ സ്വദേശിയാണ് ബോഡിബില്‍ഡര്‍ ഷെഹ്നാസ് ബീഗം. ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഷെഹ്നാസിന്റെ പിതാവ് ജാഫര്‍ പാഷയാണ് ഈ കായികരംഗത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചത്. അദ്ദേഹവും ബോഡി ബില്‍ഡിംഗില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ലോകമെമ്പാടും പ്രശസ്തി നേടുകയാണ്.

കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് കായിക മത്സരങ്ങളില്‍ അതീവ താല്പര്യമുണ്ടായിരുന്നു. ഓട്ടം എന്റെ പ്രിയപ്പെട്ട കായിക വിനോദമായിരുന്നു. പക്ഷേ ഞാന്‍ വിവാഹിതയായി രണ്ട് കുട്ടികളുണ്ടായപ്പോള്‍, ഞങ്ങള്‍ പല കാര്യങ്ങളിലും വഴക്കിടാന്‍ തുടങ്ങി. അതിനുശേഷം എന്റെ ഭര്‍ത്താവ് എന്നെ വിവാഹമോചനം ചെയ്തു. അതുകൊണ്ടാണ് ഞാന്‍ വളരെ സമ്മര്‍ദ്ദത്തിലായിരുന്നു. അതില്‍ നിന്ന് മുക്തി നേടാന്‍ ജിമ്മില്‍ പോയിത്തുടങ്ങി. ഇത് എനിക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചു. ഇത് കണ്ടപ്പോള്‍, നിരവധി ബന്ധുക്കള്‍ എന്നെ കളിയാക്കി. ‘ഒരു സ്ത്രീ എന്തിനാണ് ജിമ്മില്‍ പോകേണ്ടത്. മറ്റെന്തെങ്കിലും ജോലി കണ്ടെത്തി അതില്‍ നിങ്ങളുടെ കുട്ടികളെ വളര്‍ത്തുക എന്നെല്ലാമായിരുന്നു ഉപദേശം.

എന്നെ പരിഹസിച്ചവരെ കണ്ട് നിരാശപ്പെടാതെ ഞാന്‍ പരിശീലനം തുടര്‍ന്നു. തല്‍ഫലമായി, 2018ല്‍ ‘മിസ് ചെന്നൈ ബോഡിബില്‍ഡിംഗ്’ കിരീടവും 2019ല്‍ ‘മിസ് ഇന്ത്യ ബോഡിബില്‍ഡിംഗ്’ കിരീടവും ഞാന്‍ നേടി. ഇതിനുശേഷം, 2024ലെ ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഞാന്‍ സ്വര്‍ണ്ണ മെഡല്‍ നേടി. പിന്നീട് ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന 57ാമത് മിസ്റ്റര്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഞാന്‍ വെള്ളി മെഡല്‍ നേടി- ഷെഹനാസ് ബീഗം അഭിമാനത്തോടെ പറഞ്ഞു,

കഠനമായ പരിശീലനം

‘തുടക്കത്തില്‍ ഞാന്‍ രാവിലെ ഒരു മണിക്കൂറും വൈകുന്നേരം ഒരു മണിക്കൂറും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അതിനൊന്നും സമയം ലഭിക്കുന്നില്ല. ഏകദേശം രാവിലെ ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെയും വൈകുന്നേരം ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെയും ആണ്. ഞാന്‍ ശരിയായ അളവില്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നു. എന്നാല്‍ മത്സര സമയത്ത്, ഈ ഷെഡ്യൂള്‍ മാറുന്നു. തീവ്രമായ പരിശീലനം കാരണം, എനിക്ക് വീട്ടില്‍ ചെലവഴിക്കാന്‍ വളരെ കുറച്ച് സമയമേ ലഭിക്കുന്നുള്ളൂ. ഞാന്‍ വീട്ടിലാണെങ്കില്‍, കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നു.

 

View this post on Instagram

 

A post shared by WBPF-TV (@wbpftv)

ഇപ്പോള്‍ സ്വന്തമായി ജിംനേഷ്യ

ഏഷ്യന്‍ തലത്തില്‍ മെഡലുകള്‍ നേടിയ ഷെഹ്നാസ് ബീഗം ഇപ്പോള്‍ ആഗോള തലത്തില്‍ ബോഡി ബില്‍ഡിംഗില്‍ മെഡലുകള്‍ നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ഞാന്‍ ഏഷ്യന്‍ തലത്തില്‍ ഒരു വെള്ളി മെഡലും കഴിഞ്ഞ തവണ ഒരു സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്. എന്റെ അടുത്ത ലക്ഷ്യം ലോക തലത്തില്‍ ഒരു സ്വര്‍ണ്ണ മെഡല്‍ നേടുക എന്നതാണ്. ലിംഗഭേദമില്ലാതെ ഞാന്‍ എല്ലാവരെയും പരിശീലിപ്പിക്കുന്നു. ബോഡി ബില്‍ഡിംഗ് എന്നാല്‍ മനസ്സിനെ ഏകോപിപ്പിച്ച് ശരീരത്തെ പരിശീലിപ്പിക്കുക എന്നതിനാല്‍, ഇതില്‍ ലിംഗ വിവേചനമില്ല.- അവര്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ തന്റെ സ്വന്തം ജിമ്മില്‍ ഒരു പരിശീലകയായും ജോലി ചെയ്യുന്നു.

In a world where physical fitness and regular exercise are often overlooked in the chaos of the busy routine, Shehnaz Begum from Kodungaiyur of Tamil Nadu is setting an example for society by making her mark in the sport of bodybuilding. She won the gold in the 2024 Asian Championships and also won the Miss Chennai Bodybuilding in 2018 and Miss India Bodybuilding in 2019.