21
Sep 2025
Mon
21 Sep 2025 Mon
14 dies in Nepal protest against social media ban

നേപ്പാളില്‍ രാജ്യസുരക്ഷയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതിനെതിരേ പ്രക്ഷോഭവുമായി യുവാക്കള്‍ തെരുവില്‍. ലാത്തിച്ചാര്‍ജും വെടിവയ്പും നടത്തി സുരക്ഷാസേന. സംഭവത്തില്‍ 14 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. അഴിമതിയും ദുര്‍ഭരണവും മൂടി വയ്ക്കാനാണ് സാമൂഹിക മാധ്യമ നിരോധനമെന്ന് യുവാക്കള്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ്അപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയാണ് നേപ്പാളില്‍ നിരോധിച്ചത്. പ്രക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കിയിട്ടുണ്ട്.

ALSO READ: 21 വർഷം മുമ്പ് കളഞ്ഞുപോയ മൂന്നര പവന്റെ സ്വർണമാല പുതിയ രൂപത്തിൽ തിരികെ കിട്ടിയ സന്തോഷത്തിൽ വീട്ടമ്മ