16
Sep 2025
Tue
16 Sep 2025 Tue
RSS Kannavam celebration over murder of Sayyid Salahudheen

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിവസം എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ. കണ്ണൂർ കണ്ണവത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിമാനം കണ്ണവം സ്വയം സേവകർ എന്നെഴുതിയ കേക്കാണ് എസ് ആകൃതിയിലുള്ള കത്തി ഉപയോ​ഗിച്ച് മുറിച്ചത്. സംഭവത്തിന്റെ റീൽസ് ചിത്രീകരിച്ച് ആർഎസ്എസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്തു.അതിന്റെ വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഈ വിഡിയോയിൽ ആർ.എസ്.എസ്. അനുകൂല മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചാത്തല സംഗീതവും ഉണ്ടായിരുന്നു. 2020 സപ്തംബർ എട്ടിനാണ് ഉള്ളാൾ തങ്ങളുടെ ചെറുമകൻ സയ്യിദ് സലാഹുദ്ദീനെ ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയത്.

ALSO READ: നേപ്പാളിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകർ; പ്രധാനമന്ത്രി ഒളിവിൽ