15
Sep 2025
Tue
15 Sep 2025 Tue
Israel carries out attack against Hamas leadership in Qatar

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിനു നേരെ ആക്രമണം നടത്തി ഇസ്രായേല്‍. ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഖത്തര്‍. ഇന്ന് ഉച്ചയോടെയാണ് ഖത്തറിലെ കത്താറയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിന് തൊട്ടടുത്താണ് ഇസ്രായില്‍ സൈന്യം ആക്രമണം നടത്തിയതെന്ന് അല്‍ ജസീറ ചാനല്‍ റിപോര്‍ട്ട് ചെയ്തു. ആളപായമുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് ഖത്തര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും പാര്‍പ്പിടങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വളരെ അടുത്തായാണ് സ്‌ഫോടനം നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യംപറഞ്ഞു. ഹമാസിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.

ഇസ്രായേല്‍ നടപടി എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തറികളുടെയും ഖത്തര്‍ നിവാസികളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പ്രതികരിച്ചു. ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യം വച്ചുള്ള ഏതൊരു നടപടിയെയും അനുവദിക്കില്ലെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

ALSO READ: എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് ആർഎസ്എസ് പ്രവർത്തകർ