സി പി രാധാകൃഷ്ണന്‍ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി. എന്‍ഡിഎ സ്ഥാനാര്‍ഥിയായ സിപി രാധാകൃഷ്ണന്‍ 452 വോട്ടുകളാണ് നേടിയത്. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു. 767 വോട്ടുകള്‍ ആണ് പോള്‍ ചെയ്തത്.
|
19 പേര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. ആര്‍എസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. രണ്ടുതവണ കോയമ്പത്തൂരില്‍ നിന്നു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡ്, പുതുച്ചേരി, തെലങ്കാന ഗവര്‍ണര്‍ പദവികളും വഹിച്ചിട്ടുണ്ട്.
ALSO READ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിനു നേരെ ഇസ്രായേല്‍ ആക്രമണം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


