23
Sep 2025
Wed
23 Sep 2025 Wed
27 year old Mother of Triplets Gives Birth to 4 Babies

ആദ്യ പ്രസവത്തില്‍ മൂന്നുമക്കള്‍ ജനിച്ച 27കാരിക്ക് രണ്ടാം പ്രസവത്തില്‍ നാലുമക്കള്‍. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. കാജല്‍ വികാസ് ഖാകര്‍ദിയ ആണ് കഴിഞ്ഞദിവസം നാലുമക്കള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയായിരുന്നു 33 ആഴ്ച പ്രായമെത്തിയ ഗര്‍ഭസ്ഥ ശിശുക്കളെ പുറത്തെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് കാജലിന് ജനിച്ചത്. 1.3 കിലോഗ്രാം മുതല്‍ 1.4 കിലോഗ്രാം വരെയാണ് കുഞ്ഞുങ്ങളുടെ ഭാരം. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടികളെ ഇന്‍കുബേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗര്‍ഭകാലത്ത് സ്‌കാനിങ്ങിന് യുവതി വിധേയയായിരുന്നില്ല. കഴിഞ്ഞദിവസം ബന്ധുവീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദനയാരംഭിച്ചത്. ഉടന്‍ തന്നെ സമീപ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നടത്തിയ സ്‌കാനിങ്ങില്‍ ഒന്നിലധികം കുട്ടികള്‍ വയറ്റിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സമയം മാത്രമാണ് യുവതി ഇക്കാര്യം അറിയുന്നത്. നിര്‍മാണത്തൊഴിലാളിയായ യുവതി ഗര്‍ഭകാലത്ത് സ്‌കാനിങ്ങിനൊന്നും വിധേയയായിരുന്നില്ല. നിര്‍മാണത്തൊഴിലാളിയായ വികാസ് ആണ് ഭര്‍ത്താവ്.

കേസ് ഗുരുതരമായതിനാല്‍ ആദ്യ ആശുപത്രിയില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് യുവതിയെ മാറ്റുകയായിരുന്നു. അഞ്ചുവര്‍ഷം മുമ്പായിരുന്നു ആദ്യപ്രസവത്തില്‍ യുവതിക്ക് മൂന്ന് മക്കള്‍ ജനിച്ചത്.

ALSO READ: ഇടുക്കി സ്വദേശിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയ യുവാവ് പിടിയില്‍