ഇടുക്കി സ്വദേശിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. കക്കയങ്ങാട് സുജന നിവാസില്‍ സജീഷ്(32)ആണ് പിടിയിലായത്. കോഴിക്കോട് കസബ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
മലപ്പുറം പരപ്പനങ്ങാടിയിലെ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ ഫേസ്ബുക്കിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് 2021 ഏപ്രിലില്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയും പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് ഇയാള്‍ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2023ല്‍ ഇയാള്‍ യുവതിയെ വീണ്ടും പീഡിപ്പിച്ചു.
ഇതിനു ശേഷം പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന ഈ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് സജീഷ് മുടക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അവ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ എഎസ്ഐ സജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ഷിജിത്ത്, ദീപു, സിവില്‍ പോലീസ് ഓഫിസര്‍ ദിവ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ALSO READ: ഗസയില്‍ കരയുദ്ധം തുടങ്ങി ഇസ്രായേല്‍; 78 പേര്‍ കൊല്ലപ്പെട്ടു


