12
Oct 2025
Sat
12 Oct 2025 Sat
Woman chopped off boy friends genitals

ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാത്തതിനു കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ കാംപുങ് ലോകനിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സ്വദേശിയായ 34കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ബംഗ്ലാദേശി യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവമെന്ന് ഇസ്‌കന്തര്‍ പുതേരി പോലീസ് മേധാവി എം കുമരേശന്‍ പറഞ്ഞു.

whatsapp ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാത്തതിനു കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാമുകന്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും ഭാര്യയുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അറിഞ്ഞതോടെയാണ് കാമുകി ആക്രമണം നടത്തിയതെന്ന് പോലീസ് മേധാവി വ്യക്തമാക്കി. യുവാവിന്റെ സുഹൃത്താണ് ആക്രമണവിവരം പോലീസിനെ അറിയിച്ചത്.

ഉച്ചയോടെ പോലീസ് യുവതിയെ പിടികൂടുകയായിരുന്നു. ആക്രമിക്കാനുപയോഗിച്ച കത്തിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ALSO READ: ഊബര്‍ ഡ്രൈവറെ മുസ് ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ചു; നടന്‍ ജയകൃഷ്ണന്‍ കര്‍ണാടകയില്‍ അറസ്റ്റിലായി